മഞ്ജു വാര്യര്‍ നാല് വര്‍ഷം നിലപാടറിയിച്ചില്ല; ശ്രീകുമാർ മേനോനെതിരെയെടുത്ത കേസ് റദ്ദാക്കി

ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യരുടെ പരാതി

dot image

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്.

ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യർ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഡിജിപി പരാതി തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 ഒക്ടോബര്‍ 23നായിരുന്നു എഫ്‌ഐആറിട്ടത്.

ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി എന്നതിന് ശ്രീകുമാര്‍ മേനോനെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താന്‍ ആവശ്യമായ തെളിവുണ്ടെന്നുമാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. 2020 മുതല്‍ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിലപാട് അറിയിച്ചില്ല.

Content Highlights: manju warriers case on sreekumaran menon dropped

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us