പാലക്കാട്: പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്ന് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍. തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
താന്‍ വീരാരാധന ആഗ്രഹിക്കുന്ന ആളല്ല. പ്രത്യേക താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. നിലവില്‍ താന്‍ ബിജെപിയുടെ ഭാഗമാണ്. വ്യക്തിപരമായി ആരെയും വേദനിപ്പിച്ചിട്ടില്ല. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മാത്രം വലിയ നേതാവാണെന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി വിടുന്ന കാര്യം സ്വപ്‌നത്തില്‍ പോലുമില്ല. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കുന്നത് പി എസ് ശ്രീധരന്‍പിള്ള അദ്ധ്യക്ഷനായിരുന്നപ്പോഴാണ്. കേരളത്തിലെ നശിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് ഉപദേശിച്ചു. ഈ നിമിഷം വരെ അനുസരിച്ചു. ഗോഡ് ഫാദര്‍ ഇല്ലാത്തത്തിന്റെയും പക്ഷമില്ലാത്തതിന്റെയും പ്രശ്‌നങ്ങളാണെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Contenjt Highlights: Sandeep varier says C Krishnakumar is jealous of him