കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി ജോൺ നൽകിയ ഹർജിയാണ് തള്ളിയത്.
അനുവദനീയമായതിൽ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
2021ലെ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചയാളാണ് മാണി സി കാപ്പൻ. 69,804 വോട്ടുകളാണ് നേടിയത്. ഹര്‍ജിക്കാരനായ സി വി ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.
Content Highlights: High Court Rejected the petition seeking annulment of the election victory of manickappan