കൊച്ചി: ട്രെയിനുകളിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തത്. പ്രതിയെ എറണാകുളം റെയിൽവെ പൊലീസ് സെൻട്രൽ പൊലീസിന് കൈമാറും.
കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൻ്റെ കാശ് മുഴുവൻ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോൾ ഇയാൾ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുന്നത്.
സൗത്ത് റെയിൽവേ സ്റ്റേഷനിലെ തട്ടുകടയിൽ ജോലിക്ക് വന്നയാളാണ് ഹരിലാൽ എന്നാണ് വിവരം. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.
content highlights: Accused who threatened to plant bombs in trains arrested