ട്രോളി ബാഗിൽ ഉള്ളത് വസ്ത്രം; സിപിഐഎം വീണിടത്ത് കിടന്ന് ഉരുളുന്നു: ഷാഫി പറമ്പിൽ

പെട്ടി അല്ലാതെ ഹോട്ടലിലേക്ക് മറ്റെന്താണ് കൊണ്ടുവരികയെന്നും ട്രോളി ബാഗിൽ ഉള്ളത് വസ്ത്രമാണെന്നും ഷാഫി കൂട്ടിച്ചേർത്തു

dot image

പാലക്കാട്: കള്ളപ്പണ വിവാദത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി.
വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും വീണിടത്ത് കിടന്ന് ഉരുളുകയാണ് സിപിഐഎം എന്നും അദ്ദേഹം പ്രതികരിച്ചു.
മാധ്യമങ്ങൾക്കെതിരെ പറഞ്ഞതിന് തിരിച്ചു ചോദിക്കാൻ ആർജ്ജവം ഉണ്ടാവണം. പെട്ടി അല്ലാതെ ഹോട്ടലിലേക്ക് മറ്റെന്താണ് കൊണ്ടുവരികയെന്നും ട്രോളി ബാഗിൽ ഉള്ളത് വസ്ത്രമാണെന്നും ഷാഫി കൂട്ടിച്ചേർത്തു. പൊലീസ് നടപടിയെ നിയമപരമായി നേരിടും.

ലോകസഭാ സ്പീക്കറെ സമീപിക്കും. ഡിവൈഎസ്പി പെരുമാറുന്നത് ഏരിയ സെക്രട്ടറിയെപ്പോലെയാമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

കോൺഫറൻസ് മുറിയിൽ ബാഗ് ഉണ്ടായിരുന്നത് ഒരു മിനിറ്റ് മാത്രമാണെന്നും ആ സമയം കൊണ്ട് പണം പെട്ടിയിൽ നിന്ന് മാറ്റാനോ അതിൽ നിറയ്ക്കാനോ സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. സാധാരണ രാഷ്ട്രീയ നേതാക്കൾ വാഹനത്തിൽ അധികം വസ്ത്രങ്ങൾ കരുതാറുണ്ടെന്നും രാഹുൽ റിപ്പോർട്ടറിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലമാണെങ്കിൽ സ്ഥാനാർത്ഥികൾ ഉറപ്പായും വസ്ത്രം കരുതും. തനിക്കൊപ്പമുള്ള കെഎസ്‌യു നേതാവ് ഫസൽ അബ്ബാസിനോട് വസ്ത്രം അടങ്ങിയ പെട്ടി മുകളിലേയ്ക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫസലിന്റെ നിർദേശ പ്രകാരം ഫെനി നൈനാൻ കോൺഫറൻസ് മുറിയിൽ വസ്ത്രം എത്തിക്കുകയായിരുന്നു. ബാഗ് ഹോട്ടലിലെ ഏതെങ്കിലും മുറിയിൽ നിന്നല്ല കൊണ്ടുവന്നത്. പുറത്ത് തന്റെ കാറിൽ നിന്നാണ് ബാഗ് എത്തിച്ചത്. പുറത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നും രാഹുൽ പറഞ്ഞു.

പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ നിർണായക സിസിടിവി റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ഇന്നലെ രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാദമായ നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിലേയ്ക്ക് വരുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. വിഡീയോയിൽ ഫെനിക്കും രാഹുലിനും പുറമേ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരുമുണ്ട്.

content highlights: shafi prambil about palakkad hotel cctv visuals controversy

dot image
To advertise here,contact us
dot image