മലക്കപ്പാറ: വിനോദ സഞ്ചാര കേന്ദ്രമായ വാല്‍പ്പാറയിലെ ഹോം സ്‌റ്റേയില്‍ പുലി. വാല്‍പ്പാറ ടൗണിലെ കോ ഓപ്പറേറ്റീവ് കോളനിയലെ ഹോം സ്‌റ്റേയിലാണ് പുലി കയറിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുറത്ത് ശബ്ദം കേട്ട ഹോം സ്‌റ്റേ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹോം സ്റ്റേയ്ക്ക് ചുറ്റും ഓടി നടക്കുന്ന പുലി മതിലിന് മുകളിൽ കയറിയിരിക്കുന്നതും വിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനവാസ മേഖലിയിലിറങ്ങിയ പുലി വളര്‍ത്തുനായയെ കൊന്നതായാണ് റിപ്പോര്‍ട്ട്. പല സ്ഥലത്തും തിരച്ചില്‍ നടത്തിയെങ്കിലും കൂട് സ്ഥാപിച്ചിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്തായിരുന്നു പുലി ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയെ ആക്രമിച്ചുകൊന്നത്. അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്നു ആറ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സൂചിമല എസ്റ്റേറ്റ് പരിസരത്തുവെച്ചായിരുന്നു സംഭവം. അപ്‌സര ഖാത്തൂനാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ വന്യജീവി ശല്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജനവാസ മേഖലയില്‍ പുലിയിറങ്ങിയത്.
Content Highlight: Tiger at home stay in Valppara, CCTV visuals out