'പൂമ്പാവാ ആമ്പൽ' പാട്ട് റഹീമിന് ഡെഡിക്കേറ്റ് ചെയ്ത് അബിൻ വർക്കി; ചാക്കും പെട്ടിയും വേണ്ടെന്ന് എൽഡിവൈഎഫ്

നീല ട്രോളി ബാഗും രണ്ട് ചാക്കുകെട്ടുകളും ഉയര്‍ത്തിയായിരുന്നു എല്‍ഡിവൈഎഫിന്റെ പ്രതിഷേധം

dot image

പാലക്കാട്: നീല ട്രോളി ബാഗ് ഉയര്‍ത്തിയുള്ള ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധത്തില്‍ മറുപടിയുമായി പ്രതിപക്ഷ യുവജനസംഘടനകള്‍. 'കൊടകര കുഴല്‍പ്പണക്കേസ് മറക്കാന്‍ ബിജെപി, സിപിഐഎം, അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമായി പാലക്കാട് കെപിഎം ഹോട്ടലില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിനെതിരെ'യുള്ള പ്രതിഷേധമെന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

UDYF protest
യുഡിവൈഎഫിൻ്റെ പ്രതിഷേധത്തിൽ നിന്നും

യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തുടങ്ങിയവരാണ് യുഡിവൈഎഫിന്റെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മൂന്നാം തീയ്യതി തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നീല പെട്ടിയുമായി വന്നവര്‍ തോല്‍ക്കുമെന്നും ജനം ഇതൊക്കെ തിരിച്ചറിഞ്ഞെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീമിനെ പരിഹസിച്ചു കൊണ്ടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രസംഗം.

'പൂമ്പാവാ ആമ്പല്‍ ആമ്പല്‍ എന്ന പാട്ട് റഹീമിക്കയ്ക്ക് വേണ്ടി യുഡിവൈഎഫ് ഡെഡിക്കേറ്റ് ചെയ്യുന്നു. പാര്‍ട്ടി പറയുന്നത് സരിന്റെ നിലപാട് തങ്ങളുടെ നിലപാടല്ലെന്നാണ്. നീലപ്പെട്ടിയുടെ കഥ കേരളത്തില്‍ പെട്ടിപ്പോയി. റഹീമിക്ക എവിടെ ഇറങ്ങിയാലും ഇങ്ങനെയാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ ഷാഫി പറമ്പിലാണെന്ന് റഹീമിക്ക പറഞ്ഞു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ട് കൊടുത്തത് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് തെളിഞ്ഞു', അബിന്‍ വര്‍ക്കി പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനും ബിജെപിക്കുമെതിരെ വേറിട്ട പ്രതിഷേധവുമാണ് ഇടതുപക്ഷ യുവജന സംഘടനകള്‍ നടത്തിയത്. രാഹുലിനെ പരിഹസിച്ച് നീല ട്രോളി ബാഗും, ബിജെപിയുടെ പരിഹസിച്ച് രണ്ട് ചാക്കുകളും ഉയര്‍ത്തിയായിരുന്നു എല്‍ഡിവൈഎഫിന്റെ പ്രതിഷേധം. പാലക്കാട് കോട്ട മൈതാനിയിലായിരുന്നു പ്രതിഷേധം.

LDYF protest
എൽഡിവൈഎഫിൻ്റെ പ്രതിഷേധത്തിൽ നിന്നും

'ചാക്ക് വേണ്ട, പെട്ടി വേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്' എന്ന ബാനര്‍ ഉയര്‍ത്തിയാണ് യുവജനസംഘടനകള്‍ പ്രതിഷേധിച്ചത്. ഇതില്‍ കൊടകര കുഴല്‍പ്പണക്കേസിനെ പ്രതിപാദിച്ച് കൊണ്ടാണ് ചാക്കുകെട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: different protest of LDYF and UDYF on Blue trolly bag raw

dot image
To advertise here,contact us
dot image