'സതീശൻ എം ബി രാജേഷിനെ എന്ത് ചെയ്യാനാണെന്ന് സുരേഷ് ബാബു; ഒരു കുന്തവും ചെയ്യില്ലെന്ന് എ കെ ബാലൻ

സതീശന്റെ ഭീഷണി പാലക്കാട് ജില്ലയില്‍ ചെലവാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

dot image

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും. മന്ത്രി എം ബി രാജേഷിനെ തിരഞ്ഞെടുപ്പിന് ശേഷം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

സതീശന്‍ എം ബി രാജേഷിനെ എന്ത് ചെയ്യാനെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം. സതീശന്റെ ഭീഷണി പാലക്കാട് ജില്ലയില്‍ ചെലവാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സതീശന്റെ ഒലപ്പാമ്പ് ഭീഷണി ഇങ്ങോട്ട് വേണ്ട. എം ബി രാജേഷിനെ സതീശന്‍ ഒരു ചുക്കും ചെയ്യില്ല. വെല്ലുവിളി നാലായി മടക്കി മുണ്ടില്‍ ചുരുട്ടി വെച്ചാല്‍ മതിയെന്നും സുരേഷ് ബാബു പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും സുരേഷ് ബാബു പറഞ്ഞു. കോഴിക്കോട് പോകുന്നയാളുടെ പെട്ടി കോണ്‍ഫറന്‍സ് മുറിയില്‍ കൊണ്ടുപോയതില്‍ സംശയമുണ്ട്. സരിന് തങ്ങളേക്കാള്‍ നല്ലതുപോലെ കാര്യങ്ങളറിയാം. അനുഭവത്തില്‍ നിന്നാണ് സരിന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു.

സതീശന്‍ കെപിസിസി പ്രസിഡന്റ് സുധാകരനേക്കാള്‍ വലിയ ഗുണ്ടയെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം ബി രാജേഷിനെ സതീശന്‍ എന്ത് കുന്തം ചെയ്യാനാണെന്നും എ കെ ബാലന്‍ ചോദിച്ചു. സതീശന്റെ ഉള്ളില്‍ കാക്കി ട്രൗസറല്ലാതെ വേറൊന്നുമില്ല. കൂടെയുള്ള ചാരന്മാരെ കണ്ടുപിടിക്കാന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സതീശന്‍ പൊലീസിനോട് ആവശ്യപ്പെടട്ടെയെന്നും എ കെ ബാലന്‍ പറഞ്ഞു.

Content Highlights- e n suresh babu a k balan reaction against v d satheesan on his statement about m b rajesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us