കോൺഗ്രസും ബിജെപിയും കള്ളപ്പണത്തിൻ്റെ ഇരട്ടക്കുട്ടികൾ; സതീശന് അഹന്ത: മന്ത്രി എം ബി രാജേഷ്

കള്ളപ്പണ വിവരം കിട്ടിയാൽ പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു

dot image

പാലക്കാട്: കള്ളപ്പണ വിവാദത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. കള്ളപ്പണ വിവരം കിട്ടിയാൽ പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിൻ്റെ പേരും ഉയരുന്നുണ്ട്. കള്ളപ്പണത്തിൻ്റെ ഇരട്ടക്കുട്ടികളാണ് കോൺഗ്രസും ബിജെപിയുമെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിശോധന സ്വാഭാവിക നടപടിയാണ്. അസ്വാഭാവിക നാടകമാക്കിയത് കോൺഗ്രസാണ്. തിരഞ്ഞെടുപ്പ് അവലോകനമാണങ്കിൽ ലീഗ് നേതാക്കൾ എവിടെയായിരുന്നുവെന്നും ഡിസിസി അദ്ധ്യക്ഷൻ അവിടെ ഉണ്ടായിരുന്നില്ലല്ലോയെന്നും മന്ത്രി എം ബി രാജേഷ് ചോദിച്ചു. പലതും ഒളിച്ചുവെക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് പരിശോധന തടയുന്നത് ആദ്യമാണ്. ഗൂഢാലോചന നടത്തിയത് ഖദറിട്ടവരാണ്.
അത് ചെയ്തുള്ള ശീലം കോൺഗ്രസിനാണ്. ഷാനിമോൾ ഉസ്മാൻ പൊലീസിനെ ഭയക്കേണ്ട കാര്യമില്ല. കോൺഗ്രസ് തയ്യാറാക്കിയ തിരക്കഥയിലെ റോൾ അവർ നന്നായി അഭിനയിച്ചു. അയ്യോ സതീശേട്ടാ ഒന്ന് സഹായിക്കണമേ എന്ന് പറയുന്ന ആളല്ല താൻ. സതീശൻ്റെ ഭാഷ രാഷ്ട്രീയ നേതാവിൻ്റേതാണോ ഗുണ്ടയുടെ ഭാഷയാണോ എന്ന് ജനം വിലയിരുത്തട്ടെ. പ്രതിപക്ഷ നേതാവിനെ വിമർശിച്ച മന്ത്രി
സതീശന് അഹന്തയാണെന്നും ഇത്രയും അഹങ്കാരത്തിൽ സംസാരിക്കരുതെന്നും കൂട്ടിച്ചേർത്തു.

ഈ നാട്ടിലെ എല്ലാവർക്കും തന്നെ അറിയാം. സതീശൻ സ്ത്രീകളെ കുറിച്ച് പറഞ്ഞത്ര താൻ പറഞ്ഞിട്ടില്ല. കല്യാണിക്കുട്ടി അമ്മയെ കുറിച്ച് കുട്ടി സതീശൻ പറഞ്ഞത് തിരുത്തിക്കാൻ വലിയ സതീശൻ തയ്യാറായില്ല. സതീശൻ്റെ രീതിയും ഭാഷയും തങ്ങൾ സ്വീകരിക്കാറില്ല. മുരളീധരൻ പരാതി നൽകിയാൽ രാഹുൽ കുടുങ്ങും. പ്രതിപക്ഷ നേതാവിൻ്റെ ശൈലി വ്യക്തിനിഷ്ഠമാണ്. ഗോൾവാൾക്കറുടെ പടത്തിന് മുന്നിലാണ് പ്രതിപക്ഷ നേതാവ് വിനയാന്വിതനായതെന്നും എംബി രാജേഷ് ആരോപിച്ചു.

വലിയ തോതിലാണ് കള്ളപ്പണം ഒഴുക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഭീക്ഷണി വിലപ്പോവില്ല. വെറുതെ വിടില്ലെന്ന് പറഞ്ഞാൽ സതീശേട്ടാ മാപ്പ് ആക്കണമെന്ന് പറയില്ല. പ്രതിപക്ഷ നേതാവിന് വൈരനിര്യാതന ബുദ്ധിയാണ്. പക സൂക്ഷിച്ച് വെച്ച് പെരുമാറുകയാണ് സതീശൻ. ശൂ ആയത് യുഡിഎഫിൻ്റെ കള്ളമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ എന്തിനാണ് കൊണ്ടുനടക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ ജാഗ്രത പുലർത്തേണ്ടിവരുമെന്നും പറഞ്ഞ മന്ത്രി വ്യാജ തിരിച്ചറിയൽ കാർഡ് ഇറക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നും ആരോപിച്ചു.

content highlights: mb rajesh against congress and vd satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us