ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി, ലുക്ക്ഔട്ട് സര്‍ക്കുലര്‍

വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്

dot image

കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി കെ ശിവപ്രസാദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍. ഹോര്‍ട്ടി കോര്‍പ് മുന്‍ എംഡിയാണ് കെ ശിവപ്രസാദ്. 26 ദിവസമായി ഇയാള്‍ ഒളിവിലാണ്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 15നായിരുന്നു സംഭവം. വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്.

ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

Content Highlights: Police Lookout Circular For The Accused In Kochi Odisha Woman Attack Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us