ട്രോളി ബാഗുമായി ഗിന്നസ് പക്രു, കെപിഎമ്മിൽ അല്ലല്ലോ എന്ന് രാഹുൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാർത്തയിലെല്ലാം ട്രോളി ബാഗാണ് താരം

dot image

വാർത്തയിലെല്ലാം ട്രോളി ബാഗാണ് താരം. പാലക്കാട്ടെ കുഴൽപ്പണ വിവാദം കൊഴുത്തതോടെ ട്രോളി ബാഗിനും ഗമ അൽപം കൂടിയിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ നടൻ ഗിന്നസ് പക്രു ഇട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. ട്രോളി ബാഗുമായി നിൽക്കുന്ന ഫോട്ടോയാണ് നടൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നൈസ് ഡേ' എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കമൻറിട്ടു. 'കെപിഎമ്മിൽ അല്ലല്ലോ' എന്നായിരുന്നു രാഹുലിൻറെ കമൻറ്.

ഒരുപാടുപേർ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നുണ്ട്. ഈ ബാഗ് ഒന്ന് പരിശോധിക്കണമെന്നാണ് ഒരാളുടെ കമന്റ്. പക്രുവും ട്രോളി തുടങ്ങിയോയെന്ന് ഒരാൾ ചോദിക്കുന്നുണ്ട്. നീല കളർ പെട്ടി ആണ് ഇപ്പോൾ ട്രെൻഡെന്നാണ് മറ്റൊരാളുടെ കമൻറ്. എന്തായാലും ട്രോളി ബാഗിനൊപ്പം ഗിന്നസ് പക്രുവിനെയും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.

കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ റെയ്ഡ് നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനവും നടത്തി. ഇതോടെയാണ് നീല ട്രോളി ബാഗ് താരമായത്.

content highlights: raul mamkootathil's comment on Guinnespakru's fb post with trolley bag

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us