തീരാത്ത 'ദുരന്തം'; മേപ്പാടിയിൽ വീണ്ടും കാലാവധി കഴിഞ്ഞ അരി നൽകിയതായി പരാതി, പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

അരിച്ചാക്കുകളില്‍ ചിലതില്‍ പ്രാണികളുണ്ടെന്നും ആരോപണം

dot image

മേപ്പാടി: മേപ്പാടിയില്‍ വീണ്ടും കാലാവധി കഴിഞ്ഞ അരി നല്‍കിയതായി പരാതി. മേപ്പാടിയില്‍ പുതുതായി നല്‍കിയ അരിയും കാലാവധി കഴിഞ്ഞതെന്നാണ് കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞ മാസം 30നും നവംബര്‍ ഒന്നിനും വിതരണം ചെയ്ത അരിച്ചാക്കുകള്‍ പഴയതാണെന്നാണ് പരാതി. അരിച്ചാക്കുകളില്‍ ചിലതില്‍ പ്രാണികളുണ്ടെന്നും ആരോപണമുണ്ട്. വയനാട് എംഎല്‍എ ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്.

കഴിഞ്ഞ ദിവസം മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നായിരുന്നു പഞ്ചായത്തിന്റെ വാദം.

ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്നാണ് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ അരി നല്‍കിയത് ഭക്ഷ്യവകുപ്പും റവന്യൂവകുപ്പുമല്ലെന്ന് ഇരു മന്ത്രിമാരും വ്യക്തമാക്കിയിരുന്നു.

Content Highlights: Congress protest over expired rice distribution again in Meppadi Wayanad

dot image
To advertise here,contact us
dot image