പി പി ദിവ്യക്ക് ​ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം

പി.പി ദിവ്യയ്ക്ക് ഇന്ന് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിൻ്റെ കുടുംബം

dot image

തിരുവല്ല: പി പി ദിവ്യയ്ക്ക് ഇന്ന് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിൻ്റെ കുടുംബം, ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന പൂർണ്ണ വിശ്വാസത്തിലാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും. കൈക്കൂലി നൽകുന്നതിൻ്റെ തെളിവുകൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പി പി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള തീരുമാനം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പൂർണ്ണമായും നിയമനടപടികളിൽ മാത്രമാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു അറിയിച്ചു. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ തീരുമാനം.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Content Highlights- Naveen Babu's Suicide: Naveen Babu's Family Will Approach High Court If PP Divya Gets Bail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us