പി പി ദിവ്യയ്ക്ക് ജാമ്യം; പതിനൊന്നാം നാൾ പുറത്തേക്ക്

ദിവ്യയ്ക്ക് ജാമ്യം

dot image

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്. ഇതോടെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുബത്തിന് വേണ്ടി ഹാജരായ അഡ്വ. സജിത പ്രതികരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു.

ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി. സമ്മേളന കാലയളവില്‍ സിപിഐഎമ്മില്‍ ഇത്തരം അസാധാരണ നടപടി അപൂര്‍വമാണ്.

Content Highlights: P P Divya got bail in Naveen Babu death case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us