പാലക്കാട് റെയ്ഡ്: 'തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടില്ല'; വാദങ്ങൾ തള്ളി ജില്ലാ കളക്ടർ

റെയ്ഡിൽ പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

dot image

പാലക്കാട്: പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ ഹോട്ടൽ മുറിയിൽ നടത്തിയ റെയ്ഡിൽ പൊലീസിനെതിരെ റിപ്പോർട്ട് നൽകിയെന്നത് തള്ളി ജില്ല കളക്ടർ ഡോ. എസ് ചിത്ര. തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ജില്ല കളക്ടർ പറഞ്ഞു. റെയ്ഡിൽ പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.

ആറാം തീയതി അർധരാത്രിയായിരുന്നു പാലക്കാട് കെപിഎം റീജൻസിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. കോൺ​ഗ്രസ് നേതാക്കളുടെ മുറികൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് എന്നാണ് ആരോപണം. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.

Also Read:

പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമിൽ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.

ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി. ബിജെപിക്കാരുടെ മുറിയിൽ പോലും കയറാത്ത പൊലീസ് നേതാക്കൾ കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന മുറികളിൽ ഇരച്ചുകയറി എന്നും അവർ ആരോപിക്കുന്നു. പരിശോധനയിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല. വനിതാ പൊലീസുദ്യോ​ഗസ്ഥർ ഇല്ലാതെയാണ് വനിത നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധനയ്ക്കെത്തിയതെന്ന് ചൂണ്ടിക്കാട്ടിയും കോൺ​ഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്ന് പുറത്തേയ്ക്കുവരുന്ന രാഹുലിന്റേയും ഫെനിയുടേയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെനി ഹോട്ടലിൽ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയിൽവെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുണ്ട്. അതിന് ശേഷം ഫെനി നൈനാൻ ഈ കാറിൽ കയറിപ്പോകുകയാണ്. സമീപത്ത് നിർത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുൽ കയറുന്നത്. ഇതും വീഡിയോയിലുണ്ട്.

കോഴിക്കോട് കാന്തപുരത്തിനെ കാണാൻ പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗിൽ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പ്രതികരിച്ചത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് വസ്ത്രം അടങ്ങിയ ട്രോളി ബാഗ് ഹോട്ടലിന് അകത്തേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ പെട്ടി കൊണ്ടുപോയത് കോൺഫറൻസ് മുറിയിലേക്കായിരുന്നു. ഇതേപ്പറ്റി വിവാദമുണ്ടായപ്പോൾ ഒഫീഷ്യൽ യോഗമായിരുന്നില്ലെങ്കിലും വസ്ത്രം ഷാഫിയെക്കൂടി കാണിക്കാനാണ് കോൺഫറൻസ് മുറിയിലേക്ക് കൊണ്ടുവന്നതെന്നും രാഹുൽ വിശദീകരിച്ചിരുന്നു. ഇതിന് മറുപടി നൽകുന്നതാണ് പുതിയ വീഡിയോ.

Content Highlight: Palakkad Raid; Dist. Collector says election commission hasn't asked for any reports

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us