എട്ടര വർഷത്തെ സേവനം, 500 ലേറെ കേസുകൾ, റൂണിക്ക് ഇനി വിശ്രമ ജീവിതം; ​​ ഗംഭീര ബഹുമതികളോടെ പൊലീസ് യാത്രയയപ്പ്

കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായയാണ് നമ്മുടെ റൂണി.

dot image

കാസർകോട്: തൻ്റെ ജീവിതകാലത്തിൻ്റ വലിയൊരു ഭാ​ഗവും റൂണി ചെലവഴിച്ചത് സംഭവ ബഹുലമായ പല കേസുകൾ തെളിയിക്കാനായിരുന്നു. ഇപ്പോഴിതാ എട്ടര വർഷം കൊണ്ട് 500-ലധികം കേസുകൾ തെളിയിച്ച ശേഷം റൂണി സർവ പൊലീസ് ബഹുമതികളോടും കൂടി വിരമിക്കുകയാണ്. ഇത് കേൾക്കുമ്പോൾ കേരള പൊലീസിലെ മികവുറ്റ ഏതോ വ്യക്തിയാണ് വിരമിക്കുന്നതെന്ന് തോന്നിയേക്കാം, എന്നാൽ ഇത് അതല്ല കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായയാണ് നമ്മുടെ റൂണി.

ജർമ്മൻ ഷെപ്പേർഡ് ഇനത്തിലുള്ള റൂണിയുടെ അന്വേഷണ കഥകൾ മികവുറ്റതാണ്. 2016 ഏപ്രിൽ പത്ത് മുതലാണ് റൂണി സേനയുടെ ഭാ​ഗമായത്. ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കൊലപാതകമാണ് ആദ്യം അന്വേഷണം. അന്ന് റൂണിയുടെ ഇടപെടലിൽ കുറ്റവാളിയെ വേഗത്തില്‍ കണ്ടെത്താനായി. നിര്‍ണ്ണായകമായ പല കേസുകളിലും റൂണി മികവ് കാട്ടി. തൃശൂര്‍ വിശ്രാന്തിയിലാണ് ഇനി റൂണി തൻ്റെ വിശ്രമ ജീവിതം നയിക്കുക. കാസര്‍കോട് നടന്ന യാത്രയയപ്പ് ചടങ്ങിന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Content Highlight- Roonie the police dog retired after eight and half years of service

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us