ഭാര്യയെ വിളിച്ച് ചാലിബ്; തഹസിൽ​ദാറെ കാണാതായതിൽ നിർണായക വഴിത്തിരിവ്

ഫോണിൽ വിളിച്ച ശേഷം ഭാര്യയോട് മാത്രമാണ് സംസാരിച്ചത്. തിരിച്ചുവരുമെന്ന് ചാലിബ് പറഞ്ഞതായി ബന്ധു

dot image

മലപ്പുറം: ദുരൂ‌​ഹ സാഹചര്യത്തിൽ കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബുമായി സംസാരിച്ച് ഭാര്യ. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോൺ ഓണായത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് പറഞ്ഞതെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞു. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് പറഞ്ഞു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി.

കേരളത്തിന് പുറത്തുള്ള പ്രദേശത്ത് നിന്നാണ് ചാലിബ് സംസാരിച്ചതെന്നാണ് കുടുംബം പറയുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ മറ്റ് ഭാഷയിൽ നിരവധി പേർ സംസാരിക്കുന്നത് കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഫോണിൽ വിളിച്ച ശേഷം ഭാര്യയോട് മാത്രമാണ് സംസാരിച്ചത്. ബന്ധു പ്രദീപ് ഫോൺ വാങ്ങി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കോൾ കട്ടാക്കുകയായിരുന്നു,.

ഒറ്റയ്ക്ക് മാറി നിൽക്കേണ്ട സാഹചര്യമില്ലെന്നും ഫോണ് ഉപയോഗിക്കുന്നത് മറ്റൊരാളെന്ന് സംശയമുണ്ടെന്നും ചാലിബിന്റെ ബന്ധു പ്രദീപ് നേരത്തെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഫോണ് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും വീണ്ടും ഓണായിയെന്നും രാവിലെ 07.15 ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കിയെന്നും പ്രദീപ് പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കുടുംബം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Tirur thahasildar calls family, says safe,will come back

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us