ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്: ഹോർട്ടികോർപ് മുൻ എംഡി കെ ശിവപ്രസാദ് കീഴടങ്ങി

22കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഹോർട്ടികോർപ്പ് എംഡി കീഴടങ്ങി

dot image

കൊച്ചി: 22കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഹോർട്ടികോർപ്പ് എംഡി കീഴടങ്ങി. 78 വയസുള്ള പ്രതി കെ ശിവപ്രസാദ് ആണ് സൗത്ത് എസിപി ഓഫിസിൽ ഇന്ന് പുലർച്ചെ കീഴടങ്ങിയത്.

എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. പ്രതിയും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയുമായ കെ ശിവപ്രസാദ് 26 ദിവസമായി ഒളിവിലായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

കഴിഞ്ഞ മാസം 15നായിരുന്നു സംഭവം. വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

Content Highlights: Horticorp former MD surrendered for sexual abuse

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us