'തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോ?' മേപ്പാടി ഭക്ഷ്യവിഷബാധയിൽ ഡിഎംഓയോട് വിശദീകരണം തേടി കെ രാജൻ

രണ്ട് മാസമായി ഈ ഭക്ഷ്യ വസ്തുക്കൾ എന്തുകൊണ്ട് വിതരണം ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു

dot image

കൊച്ചി: വയനാട്ടിൽ പഴകിയ ഭക്ഷണം വിതരണം ചെയ്ത് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഡിഎംഒയോട് വിശദീകരണം തേടി മന്ത്രി കെ രാജൻ. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നൽകിയ അരിയുടെ കണക്കുണ്ട്. ആ അരിയിൽ യാതൊരു വിധ പ്രശ്നവും ഉണ്ടായിട്ടില്ല. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിലും ഒരു പ്രശ്നവുമില്ല. രണ്ട് മാസം മുൻപ് കിട്ടിയ വസ്തുക്കളിലാണ് പ്രശ്‌നമെന്ന് പുതിയ വാദം. രണ്ട് മാസമായിട്ട് ഈ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് വരാൻ വേണ്ടി കാത്തുവെച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു. സെപ്റ്റംബറിൽ നൽകിയ ഭക്ഷ്യ വസ്തുക്കൾ മറ്റിടങ്ങളിൽ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍‌ പറഞ്ഞു.

വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഉൾപ്പെടെ ഫോട്ടോകൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റ് കണ്ടെത്തിയ സംഭവത്തെയും അദ്ദേഹം വിമർശിച്ചു. ഇത്തരം സംഭവങ്ങൾ മോശമാണ്. മുഖം പതിപ്പിച്ച കിറ്റുകൾ എങ്ങനെ വന്നു. മേപ്പാടി ദുരന്ത ബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. ഏതെങ്കിലും ഏജൻസികൾ നൽകിയ ഭക്ഷ്യ വസ്തുക്കൾ ആണെങ്കിൽ എന്തുകൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേപ്പാടിയിൽ ദുരന്തബാധിതർക്കായി സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. അരിയുൾപ്പെടെ കിറ്റിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പഴകിയതായിരുന്നു,. അരി, റവ, മാവ് തുടങ്ങിയവയിൽ പുഴുവിനെയും കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് സര്ർക്കാരിനെതിരെ വിമര്ശനം കനക്കുന്നതിനിടെയാണ് മേപ്പാടിയിൽ കിറ്റിലെ ഭക്ഷണം കഴിച്ച് രണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്.
രണ്ട് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചവർക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. വയറുവേദനയും ഛർദ്ദിയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് രോഗബാധിതരിൽ ഒരാളുടെ അമ്മയായ നൂർജഹാൻ റിപ്പോർട്ടറിനോട് പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കിറ്റിൽ നിന്നും ലഭിച്ച സോയാബീൻ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Content Highlight: Minister K Rajan criticizes distributing expired food items, seeks report from DMO

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us