നീലേശ്വരം വെടിക്കെട്ട് അപകടം, ഒരാള്‍ കൂടി മരിച്ചു, ഇതോടെ മരണം അഞ്ചായി

മം​ഗലൂരുവിൽ ചികിത്സയിലിരുന്ന യുവാവാണ് മരിച്ചത്.

dot image

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം അഞ്ചായി. മം​ഗലൂരുവിൽ ചികിത്സയിലിരുന്ന യുവാവാണ് മരിച്ചത്. കാസർ​ഗോഡിലെ കിണാവൂർ സ്വദേശിയായ രജിത്ത്(28) ആണ് മരിച്ചത്. ഇതിന് മുൻപായി മറ്റ് നാല് പേർ കൂടി വെടിക്കെട്ടിനെ തുടർന്ന് മരണപ്പെട്ടിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ. ഇപ്പോഴും നൂറോളം പേർ ചികിത്സയിലാണ്.

ധനസഹായമായി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സ‌ർക്കാർ നാല് ലക്ഷം രൂപ പ്രഖാപിച്ചിരുന്നു. 154 ഓളം ആളുകൾക്കായിരുന്നു അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ 30 ഓളം ആളുകൾ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിലാണ്.

ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു.

Content Highlights- Nileswaram firework accident, one more died, with this the death toll is five

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us