പാലക്കാട്: ട്രോളിയില്‍ കൊണ്ടുവന്നത് സിപിഐഎമ്മിലെ അസംതൃപ്തര്‍ക്ക് കൊടുക്കാനുള്ള പണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ട് ഇത്തവണയും യുഡിഎഫിന് വോട്ട് മറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിയിലെ പലര്‍ക്കും പല അഭിപ്രായമാണ്.എം വി ഗോവിന്ദന്‍ ഒന്നു പറയുന്നു. കൃഷ്ണദാസ് മറ്റൊന്നു പറയുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്ര ഭൂമിയിലും വഖഫ് അവകാശവാദം ഉണ്ട്. വിശ്വാസികള്‍ ഭീതിയിലാണ്. ചേലക്കരയിലും നുറണി, ധോണി, കല്പാത്തി എന്നിവിടങ്ങളിലും വഖഫ് അവകാശവാദം ഉന്നയിക്കുന്നു. വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും നിലപാട് വ്യക്തമാക്കണം. മുനമ്പത്ത് ഇരു കൂട്ടരും ജനങ്ങളെ വഞ്ചിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: Palakkad brought money to disaffected CPIM; K Surendran