പാലക്കാട് റെയ്ഡ്: സിപിഐഎമ്മിന് തിരിച്ചടി; പരാതിയിൽ പ്രത്യേക അന്വേഷണമില്ലെന്ന് പൊലീസ്

'കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്'

dot image

പാലക്കാട്: പാലക്കാട് കുഴല്‍പ്പണ വിവാദത്തില്‍ സിപിഐഎം നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കില്ലെന്ന് പൊലീസ്. പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട് കെപിഎം റീജന്‍സി വിഷയത്തില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. റെയ്ഡില്‍ പണം പിടിച്ചെടുക്കാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ തീരുമാനം. 'കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം' എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പൊലീസിന് പാര്‍ട്ടി കത്ത് കൈമാറിയത്. പരാതി പരിശോധിച്ച പൊലീസ് പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പായിരുന്നു കോൺ​ഗ്രസ് നേതാക്കളടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. 12 മണിയോടെയായിരുന്നു പൊലീസിന്റെ റെയ്ഡ്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന മുറികളിൽ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹോട്ടൽ മാനേജ്‌മെന്‌റ് പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.

പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.

Content Highlight: Police says will investigate cpim's complaint and KPM Regenecy's companies altogether

dot image
To advertise here,contact us
dot image