അപകടക്കെണിയായി ഓടകള്‍; പ്രധാന നഗരങ്ങളിലെ സാഹചര്യമെന്ത്? റിപ്പോര്‍ട്ടര്‍ പ്രത്യേക മിനിലൈവത്തോണ്‍

കാല്‍നടയാത്രക്കാര്‍ക്കും നിരത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യണം. വിഷയം റിപ്പോര്‍ട്ടര്‍ ഏറ്റെടുക്കുകയാണ്

dot image

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ഓടകളുടെ നിര്‍മാണം പുരോഗമിക്കുകയോ പാതിവഴിയില്‍ നിലയ്ക്കുകയോ ചെയ്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ മൂടിയില്ലാത്ത ഓടയില്‍ നീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. ദിവസങ്ങള്‍ക്ക് മുന്‍പ് ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞതും വാര്‍ത്തയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. അധികൃതരുടെ ശ്രദ്ധപതിയേണ്ട വിഷയമാണിത്. കാല്‍നടയാത്രക്കാര്‍ക്കും നിരത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യണം. വിഷയം റിപ്പോര്‍ട്ടര്‍ ഏറ്റെടുക്കുകയാണ്. ഓരോ ജില്ലകളിലും ഓടകളുടെ നിര്‍മാണം എങ്ങനെയാണെന്നും അത് യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നും റിപ്പോര്‍ട്ടര്‍ പരിശോധിക്കുന്നു. 'റിപ്പോര്‍ട്ടര്‍ മിനി ലൈവത്തോണ്‍- ഓടക്കെണി, മരണക്കെണി'.

ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ ഗര്‍ഭിണി വീണ ഓടയില്‍ മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സമീപത്ത് കട നടത്തുന്ന യുവാവ് പറയുന്നത്. രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായി നടക്കുന്നത്. ബൈക്ക് യാത്രികരും സ്ത്രീകളും അപകടത്തില്‍പ്പെടുന്നതിന് ദൃക്‌സാക്ഷിയാണെന്ന് യുവാവ് പറഞ്ഞു. മൂന്ന് ദിവസം മുന്‍പ് ഒരു സ്ത്രീ ഇവിട അപകടത്തില്‍പ്പെട്ടതായി മറ്റൊരാളും പറഞ്ഞു. ഗര്‍ഭിണി വീണ സംഭവത്തിന് ശേഷമാണ് ഓടയ്ക്ക് സമീപം സൈന്‍ ബോര്‍ഡ് വെച്ചതെന്ന് പ്രദേശവാസിയായ യുവാവ് പറഞ്ഞു. അതിന് മുന്‍പ് വര്‍ക്ക് നടക്കുമ്പോള്‍ മാത്രമായിരുന്നു ബോര്‍ഡ് വെച്ചിരുന്നത്. സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമാണ്. കടയുടെ വെളിച്ചത്തിലാണ് ആളുകള്‍ നടന്നുപോകുന്നതെന്നും യുവാവ് പറഞ്ഞു.

തലസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. പലയിടങ്ങളിലും ആളുകള്‍ക്ക് ഓട പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി റോഡിന്റെ പണി പുരോഗമിക്കുന്ന വെള്ളയമ്പലത്ത് റോഡിന് സമീപം ഓടയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ച അവസ്ഥിലാണ്. കാല്‍നടയാത്രക്കാര്‍ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍പ്പെടാം. സ്ഥലത്ത് ഒരു സൈന്‍ ബോര്‍ഡ് പോലുമില്ല എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ഒ ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പൊട്ടിയ സ്ലാബുകള്‍ക്കിടയിലൂടെ ഓടയിലെ അഴുക്ക് വെള്ളം മുകളിലേക്ക് ഉയര്‍ന്നുവന്നതും കാണാം. സ്ലാബുകള്‍ ഇളകിക്കിടക്കുന്നതും അപകടത്തിന് കാരണമാകാം.

Content Highlights- reporter tv special livathon on drainage issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us