വീക്കെന്‍ഡിൽ കായൽ സഫാരി പാളും; കൊച്ചിയില്‍ ബോട്ടുകള്‍ക്ക് ഭാഗീക നിയന്ത്രണം

സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്ന സമയത്തും പരീക്ഷണപ്പറക്കല്‍ നടത്തുന്ന സമയത്തുമാണ് നിയന്ത്രണം

dot image

കൊച്ചി: കൊച്ചിയില്‍ ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം. കൊച്ചിയില്‍ നാളെ ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4.30 വരെയും തിങ്കളാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെയുമാണ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്ന സമയത്തും പരീക്ഷണപ്പറക്കല്‍ നടത്തുന്ന സമയത്തുമാണ് നിയന്ത്രണം.

മത്സ്യബന്ധന ബോട്ടുകള്‍, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണമുണ്ട്. മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, ബോള്‍ഗാട്ടി, വല്ലാര്‍പാടം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് മേഖലകളിലാണ് നിയന്ത്രണം. ഈ സമയത്ത് ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല.

Content Highlights: restriction in boat service in Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us