'ഇരട്ടച്ചങ്കൻ പിണറായിയുടെ മുഖത്ത് നോക്കി സുരേഷ് ഗോപി തന്തക്ക് വിളിച്ചു, എന്നിട്ടും കേട്ടഭാവമില്ല'; കെ മുരളീധരൻ

അയോധ്യപോലും തള്ളിക്കളഞ്ഞ പാര്‍ട്ടിയെ കേരളത്തിൽ നിന്ന് താലത്തില്‍വെച്ച് ഡല്‍ഹിക്ക് അയച്ചുവെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു

dot image

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇരട്ടച്ചങ്കന്‍ പിണറായിയുടെ മുഖത്ത് നോക്കി സുരേഷ് ഗോപി തന്തക്ക് വിളിച്ചിട്ടും മുഖ്യമന്ത്രിക്ക് കേട്ടഭാവമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിലെ ഏതെങ്കിലും നേതാവായിരുന്നു ആ പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവത്തിന് പിന്നാലെ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നും ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍വരെ മുടങ്ങുന്നു എന്നും ബിജെപി വലിയ രീതിയില്‍ പ്രചാരണം നടത്തി. ആ പ്രചാരണം സുരേഷ് ഗോപിക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു. സുരേഷ് ഗോപി ജയിച്ചതോടെ മുഖ്യമന്ത്രിക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കരുവന്നൂര്‍ സംഭവം ഉയര്‍ന്നു കേട്ടിട്ടില്ല. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയെക്കുറിച്ചും കേള്‍ക്കാനില്ല. എല്ലാം ആവിയായി. തിരിച്ചൊരു സഹായം. കൊടകര കുഴല്‍പ്പണക്കേസും ആവിയാക്കി. പിണറായി ജയിപ്പിച്ച് മന്ത്രിയാക്കിയ സുരേഷ് ഗോപി ഒടുവില്‍ തന്തയ്ക്ക് വിളിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. അയോധ്യപോലും തള്ളിക്കളഞ്ഞ പാര്‍ട്ടിയെ കേരളത്തിൽ നിന്ന് താലത്തില്‍വെച്ച് ഡല്‍ഹിക്ക് അയച്ചുവെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു

ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ്. എന്നാല്‍ ഡിജിപി അത് തള്ളി. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഒരു ഉദ്യോഗസ്ഥനെ ജോലിയില്‍ തുടരാന്‍ അനുവദിച്ചു. ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണ് കെ ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്നത് എന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Congress leader k muraleedharan against cm pinarayi vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us