പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ സ്പിരിറ്റ് ആരോപണവുമായി സിപിഐഎം; 'കോണ്‍ഗ്രസ് മറുപടി പറയണം'

1326 ലിറ്റര്‍ സ്പിരിറ്റ് 35 ലിറ്റര്‍ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

dot image

പാലക്കാട്: നീല പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം. കൊഴിഞ്ഞാമ്പാറ തെങ്ങിന്‍തോപ്പില്‍ സൂക്ഷിച്ച നിലയില്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് സിപിഐഎമ്മിന്റെ ആരോപണം. ഗോപാലപുരം കേന്ദ്രത്തില്‍ നിന്ന് 1300 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യില്‍ നിന്നാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹോദരന്റെ മകനാണ് കേസില്‍ പ്രതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടികൗണ്ടന്നൂരിലെ തെങ്ങിന്‍തോപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തില്‍ വണ്ണാമട സ്വദേശി എ മുരളി(50)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നിലവില്‍ സ്പിരിറ്റ് പിടികൂടിയ തോപ്പില്‍ കള്ള് ചെത്ത് നടത്തുന്നില്ല. മുന്‍പ് ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡില്‍ നിന്നാണ് വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. 1326 ലിറ്റര്‍ സ്പിരിറ്റ് 35 ലിറ്റര്‍ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

Content Highlights: CPIM with new allegation against Palakkad Congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us