ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മെസ്സില്‍ വിളമ്പിയ അച്ചാറില്‍ ചത്ത പല്ലി; പ്രതിഷേധത്തിനൊടുവില്‍ അടച്ച് അധികൃതര്‍

മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം

dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ മെസ്സില്‍ വിളമ്പിയ അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഹോസ്റ്റല്‍ മെസ്സിലാണ് സംഭവം. നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് മെസ്സില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മെസ് താത്ക്കാലികമായി അടച്ചു.

ടെക്‌നോ സിറ്റിയിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ ഇന്ന് ഉച്ചക്ക് വിളമ്പിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെത്തുകയായിരുന്നു. നേരത്തെ ചോറില്‍ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയ സാഹചര്യമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പിജിക്കും പിഎച്ച്ഡിക്കുമുള്‍പ്പടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുള്ളത്. ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നിരുത്തരവാദിത്തപരമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ മംഗലപുരം പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നല്‍കി.

Content Highlight" Dead lizard found in food served in tvm digital university's hostel mess

dot image
To advertise here,contact us
dot image