വയനാട് : വിവാദങ്ങൾക്കപ്പുറം പാർട്ടിയാണ് പ്രധാനമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പാർട്ടി എപ്പോൾ പറഞ്ഞാലും പാലക്കാടെത്തുമെന്നും ചാണ്ടി ഉമ്മൻ റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി. റിപ്പോർട്ടർ എക്സിക്യൂട്ടിവ് എഡിറ്റർ സ്മ്യതി പരുത്തിക്കാടുമായി നടത്തിയ സംഭാഷണത്തിലായിരുന്നു സമകാലിക വിവാദങ്ങളോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിൽ നിന്നും ചാണ്ടി ഉമ്മൻ വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹം ഉയർന്നിരുന്നു.
വയനാട് പ്രചാരണം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് കൊണ്ടാണ് വയനാട് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ആദ്യമേ പോയി കൺവെൻഷനിൽ പങ്കെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പ്രചാരണത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം പാർട്ടിക്ക് സമർപ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി തീരുമാനം എടുത്ത് കഴിഞ്ഞാൽ പാർട്ടിക്കൊപ്പം തന്നെ നിൽക്കും. രാഹുലുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും സഹോദര തുല്യനാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ സ്ഥാനാർത്ഥിയെന്ന നിലയിൽ ഏറ്റവും അനുയോജ്യനാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബാക്കിയുള്ള പ്രാചരണങ്ങൾ ദുർവ്യാഖ്യാനങ്ങളാണെന്നും വെറുതെ വിവാദം ഉണ്ടാകുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് മുന്നണി രാഹുലിനെ ആക്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ വയനാട് പ്രചരണം നടത്തിയെന്നും ഇന്നും നാളെയും ചേലക്കരയിൽ പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight : I will go to Palakkad whenever the party calls me; Chandi Oommen