തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി; അരമണിക്കൂർ നീണ്ടുനിന്ന് രക്ഷാപ്രവർത്തനം

ചങ്ങാടം മുന്നോട്ട് നീങ്ങാതെ പുഴയിൽ കുടുങ്ങിപ്പോയ മന്ത്രി ഉൾപ്പെടെയുള്ള സംഘത്തെ കരയ്‌ക്കെത്തിയ്ക്കാന്‍ പൊലീസും നാട്ടുകാരും തണ്ടർബോൾട്ട് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

dot image

മലപ്പുറം: അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവാണ് അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങിയത്. മന്ത്രിക്കൊപ്പം മറ്റ് എൽഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് പുന്നപ്പുഴ കടക്കുന്നതിനിടെയാണ് സംഭവം.

ചങ്ങാടം മുന്നോട്ട് നീങ്ങാതെ പുഴയിൽ കുടുങ്ങിപ്പോയ മന്ത്രി ഉൾപ്പെടെയുള്ള സംഘത്തെ കരയ്‌ക്കെത്തിയ്ക്കാന്‍ പൊലീസും നാട്ടുകാരും തണ്ടർബോൾട്ട് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ മന്ത്രിയേയും നേതാക്കന്മാരേയും രക്ഷപ്പെടുത്തി.

2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകർന്നശേഷം ആദിവാസി കുടുംബങ്ങൾ പുഴ കടക്കാൻ ഉപയോഗിക്കുന്നത് മുള ചങ്ങാടമാണ്.

Content Highlights: Minister was stuck in the raft for half an hour

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us