PhD പ്രവേശനം; യുജിസി നെറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്നും സർവകലാശാലകൾ പിന്മാറണമെന്ന് എസ്എഫ്ഐ

'യുജിസി നെറ്റ് പരീക്ഷയിൽ കൊണ്ടുവന്ന പരിഷ്കാരമായ PhD പ്രവേശന യോഗ്യത എന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർവകലാശാലകൾ പിന്മാറണം'

dot image

തിരുവനന്തപുരം: യുജിസി നെറ്റ് പരീക്ഷയിൽ കൊണ്ടുവന്ന പരിഷ്കാരമായ PhD പ്രവേശന യോഗ്യത എന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർവകലാശാലകൾ പിന്മാറണമെന്ന് എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് കൗൺസിൽ പോലും ചർച്ച ചെയ്യാതെ പ്രവേശന പരീക്ഷ നിർത്തലാക്കിയതായി എസ്എഫ് ഐ ചൂണ്ടിക്കാണിച്ചു. നിയമനം സമ്പൂർണ്ണമായും യുജിസി പരീക്ഷ വിജയികളിൽ നിന്നും മാത്രമാക്കിയും ഉത്തരവിറക്കി. കാലടി സംസ്കൃത സർവകലാശാലയിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. എന്നാൽ ഈ പരിഷ്കാരം ആത്മഹത്യപരവും, ഗവേഷണ നിലവാരത്തെ തകർക്കുന്നതും അതിലുപരിയായി പാർശ്വവൽകൃത സമൂഹങ്ങളിൽ നിന്നുള്ളവരെ ഗവേഷണ മേഖലയിൽ നിന്ന് അകറ്റുന്നതുമാണെന്നും എസ്എഫ്ഐ ചൂണ്ടിക്കാണിച്ചു.

കേന്ദ്ര സർവ്വകലാശാലകൾ പോലും ഇത്തരത്തിലേക്ക് മാറുന്നതിനു മുൻപേ തന്നെയുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മാറ്റം ചാൻസലറെ പ്രീതിപ്പെടുത്താനുള്ള വൈസ് ചാൻസലറുടെ നീക്കത്തിൻ്റെ ഭാഗമാണ്. ഗവേഷണ മേഖലയെയും, സംവരണത്തെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ആർഎസ്എസ് ഇത്തരം ഒരു പരിഷ്കാരം യു.ജി.സി വഴി കൊണ്ട് വന്നതെന്ന് അക്കാദമിക വിചക്ഷണർ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും എസ്എഫ്ഐ വ്യക്തമാക്കി.

ആയതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് ഈ തീരുമാനം കൈക്കൊള്ളുന്നതിൽ നിന്ന് സർവ്വകലാശാലകളെ പിന്തിരിപ്പിക്കണമെന്നും, മുഴുവൻ വിഷയങ്ങളിലും പ്രവേശന പരീക്ഷ പുനസ്ഥാപിക്കണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം. അല്ലാത്തപക്ഷം ഇതിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി വലിയ പോരാട്ടങ്ങൾക്ക് എസ്എഫ്ഐ നേതൃത്വം നൽകുമെന്നാണ് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us