മാസപ്പടി വിവാദം: അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; എസ്എഫ്‌ഐഒക്ക് സമയം അനുവദിച്ച് കോടതി

സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെയുള്ളവരുടെയും മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയിരുന്നു

dot image

ന്യൂഡല്‍ഹി: മാസപ്പടി വിവാദത്തില്‍ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് (എസ്എഫ്‌ഐഒ) പത്ത് ദിവസം അനുവദിച്ച് കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഡിസംബര്‍ നാലിനായിരിക്കും സിഎംആര്‍എല്ലിന്‌റെ ഹര്‍ജി കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്നാണ് സിഎംആര്‍എല്ലിന്റെ ആവശ്യം. കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വേഗത്തിലാക്കണമെന്നും തീര്‍പ്പുണ്ടാകുന്നത് വരെ എസ്എഫ്‌ഐഒയെ റിപ്പോർട്ട് സമർപ്പിക്കാന്‍ അനുവദിക്കരുതെന്നും സിഎംആര്‍എല്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാന്‍ ആകില്ലെന്നും സിഎംആര്‍എല്‍ അറിയിച്ചു. കേന്ദ്ര ആവശ്യപ്രകാരമാണ് എക്‌സലോജിക് - സിഎംആര്‍എല്‍ ഇടപാട് കേസ് ഡിസംബര്‍ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റില്‍ ആദ്യത്തെ പത്ത് കേസുകളില്‍ ഒന്നായി പരിഗണിക്കും.

അന്വേഷണവുമായി മുന്നോട്ടുപോകാന്‍ എസ്എഫ്‌ഐഒക്ക് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പെടെ ഇടപാടുമായി ബന്ധപ്പെട്ട് പലരുടേയും മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയിരുന്നു. മറുപടി സത്യവാങ്മൂലത്തിന് എഎസ്ജിയുടെ ആവശ്യപ്രകാരം എസ്എഫ്‌ഐഒക്ക് 10 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്.

Content Highlight: Court allows more time to SFIO to respond to CMRL--exalogic probe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us