സീപ്ലെയിൻ കായലില്‍ വേണ്ട; പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

പദ്ധതി കായലിലേക്ക് വ്യാപിപ്പിച്ചാൽ എതിർക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ സമരമുണ്ടാകുമെന്നും സിപിഐ

dot image

ആലപ്പുഴ: സംസ്ഥാന സർക്കാർ ആരംഭിച്ച സീപ്ലെയിൻ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി കായലിലേക്ക് വ്യാപിപ്പിച്ചാൽ എതിർക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ സമരമുണ്ടാകുമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ഈ മാസം 20ന് വിഷയം ചർച്ച ചെയ്യാൻ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചേരും.

കഴിഞ്ഞ ദിവസം പി പി ചിത്തരഞ്ജൻ എംഎൽഎയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി ഏതെങ്കിലും രീതിയിൽ മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്നായിരുന്നു 2013ൽ പദ്ധതിക്കെതിരെ മുൻനിര സമരം ചെയ്ത ചിത്തരഞ്ജന്റെ വാദം. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തിരാവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ചിത്തരഞ്ജൻ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണെങ്കിൽ പദ്ധതി അംഗീകരിക്കും. ദോഷകരമാകുമെങ്കിൽ പഴയ നിലപാടിൽ മാറ്റമില്ല. സീപ്ലെയിൻ പദ്ധതി എല്ലാവരുമായി ചർച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ കാലത്ത് ഈ ചർച്ചയേ ഉണ്ടായിട്ടില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു.

സീപ്ലെയിനിന്റെ ആദ്യ 'പറക്കൽ' മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം പിന്നീട് ഇടുക്കിയിൽ സുരക്ഷിതമായി എത്തി. മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്ത വിമാനത്തിന് വലിയ സ്വീകരണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. വിമാനത്തിന്റെ പ്രവർത്തനവും റൂട്ടും മറ്റും വരുംദിവസങ്ങളിൽ തീരുമാനിക്കും.

Content Highlights: CPI against seaplane

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us