വയനാടിന് കൈത്താങ്ങായി ബിരിയാണി ചലഞ്ച്; ഒരു ലക്ഷത്തിലധികം തുക തട്ടിയെടുത്ത് സിപിഐഎം പ്രവർത്തകർ, പരാതി

എഐവൈഎഫ് നേതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു

dot image

ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി പണപ്പിരിവ് നടത്തി തട്ടിപ്പെന്ന് പരാതി. ആലപ്പുഴയിലാണ് ബിരിയാണി ചലഞ്ച് വഴി പണം പിരിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

എഐവൈഎഫ് പുതുപ്പള്ളി സെക്രട്ടറി ശ്യാംലാലിന്റെ പരാതിയിലാണ് കേസെടുത്തത്. ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ഒരു ബിരിയാണിക്ക് 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ വിറ്റെങ്കിലും ലഭിച്ച തുക സര്‍ക്കാരിന് കൈമാറിയില്ല. സെപ്റ്റംബര്‍ ഒന്നിനാണ് തണല്‍ എന്ന ജനകീയ കൂട്ടായ്മ 'വയനാടിന് ഒരു കൈത്താങ്ങ്' എന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തിയത്.

Content Highlights: CPIM workers looted more than 1 lakh rupees in the name Biriyani Challenge for Wayanad rebuild

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us