മുനമ്പം; 'ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകുന്നു, അതിന്റെ കാര്യമില്ല'

നീണ്ടു പോകല്‍ തല്പരകക്ഷികള്‍ക്ക് അവസരമാകുന്നുവെന്നും ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

dot image

തിരുവനന്തപുരം: മുനമ്പം-വഖഫ് വിഷയം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ലത്തിന്‍ സഭാ വികാരി ജനറല്‍ ഫാദര്‍ യുജിന്‍ പെരേര. മുനമ്പത്ത് പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഐക്യദ്ധാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തെ ചൊല്ലി മതസൗഹാര്‍ദം തകര്‍ക്കും വിധത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നുവെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു. ഭൂമിയുടെ അവകാശികള്‍ മുനമ്പത്തെ ജനങ്ങള്‍. ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ചിലര്‍ക്ക് ചില പ്രത്യേക താല്‍പര്യങ്ങളുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകുന്നു. അതിന്റെ കാര്യമുണ്ടോയെന്നും ഡോ. തോമസ് ജെ നെറ്റോ ചോദിച്ചു.

അടിയന്തരമായി ഇടപെടേണ്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുനമ്പം വിഷയം നീട്ടിക്കൊണ്ടു പോകരുത്. നീണ്ടു പോകല്‍ തല്പരകക്ഷികള്‍ക്ക് അവസരമാകുന്നുവെന്നും ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

Content Highlights: Dr. Thomas J Neto said Interferences are taking place to break religious harmony based on munambam issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us