വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് ഹൈക്കോടതിയുടെ വിധി

dot image

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്.

1999ലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2017ലാണ് കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തത്. ഇത് ചോദ്യം ചെയ്താണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. 2013ല്‍ വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നു. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കേസെടുക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വിധി. പോസ്റ്റല്‍ വകുപ്പിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍ മേനോന്‍ ഹാജരായി.

Content Highlight: High court rejected waqf's case against postal office workers claiming they held land

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us