നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ഒന്നും പറയുന്നില്ല; പ്രശാന്തിനെക്കുറിച്ച് ഗോപാലകൃഷ്ണന്‍ നല്‍കിയ കത്ത് പുറത്ത്

പ്രശാന്തിനെ കുടുക്കാന്‍ ഗോപാലകൃഷ്ണനും ജയതിലകും ഗൂഢാലോചന നടത്തിയോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്.

dot image

തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിനെ കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് നല്‍കിയ കത്ത് റിപ്പോര്‍ട്ടറിന് ലഭിച്ചു. ജയതിലകിന് നല്‍കിയ കത്തില്‍ ഉന്നതിയില്‍ നിന്ന് പ്രശാന്ത് നഷ്ടപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫയലുകളെ കുറിച്ച് ഒരു പരാതിയും പറയുന്നില്ല. സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡും മറ്റു ലോഗിന്‍ ഐഡിയും കൈമാറിയില്ല എന്ന് മാത്രം ആണ് കത്തിലുള്ളത്. ഫയല്‍ കൈമാറിയില്ലെന്ന് പറഞ്ഞ് എന്‍ പ്രശാന്തിനെ കുടുക്കാന്‍ ഗോപാലകൃഷ്ണനും ജയതിലകും ഗൂഢാലോചന നടത്തിയോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഈ മെയില്‍ തുടങ്ങിയവയുടെ പാസ്‌വേര്‍ഡ്, വെബ് സൈറ്റ് ലോഗ് ഇന്‍ എന്നിവ കിട്ടിയില്ലെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ വെബ് ഡെവലപ്പറാണ് ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബോര്‍ഡ് യോഗത്തിന്റെ മിനുട്സ്സ് ഇല്ല എന്നും കത്തിലുണ്ട്. നഷ്ടപ്പെടാത്ത ഫയലാണ് കാണാനില്ലെന്ന് കത്തില്‍ പറയുന്നത്.

കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത് 'ഉന്നതി'യില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെ മുക്കിയെന്ന് ആരോപിക്കപ്പെടുന്ന ഫയലുകള്‍ പട്ടികജാതി- പട്ടികവര്‍ഗ വികസന മന്ത്രിയുടെ ഓഫീസില്‍ തന്നെയുള്ളതായി സ്ഥിരീകരണം വന്നിരുന്നു. 'ഉന്നതി'യില്‍ നിന്ന് സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രശാന്ത് ഫയലുകള്‍ ഏല്‍പിച്ചിരുന്നതായി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. എന്നാല്‍ തന്നോടുള്ള വൈരാഗ്യം കാരണം ഫയല്‍ മുക്കിയെന്ന റിപ്പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് പ്രശാന്തിന്റെ ആരോപണം.

വകുപ്പ് സെക്രട്ടറിയായിരുന്ന എ ജയതിലകുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രശാന്ത് ഫയലുകള്‍ അന്നത്തെ മന്ത്രി രാധാകൃഷ്ണനെ ഏല്‍പിച്ചത്. 'ഉന്നതി'യുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മന്ത്രിയുടെ ഓഫീസില്‍ കിട്ടിയെന്ന് വ്യക്തമാക്കി എ ജയതിലക് തന്നെ മേയ് 14ന് കത്ത് നല്‍കി. പ്രശാന്തിന് പിന്നാലെ സിഇഒ ആയി ചുമതലയേറ്റ കെ ഗോപാലകൃഷ്ണനാണ് ജയതിലക് കത്ത് നല്‍കിയത്. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചില്ല. പ്രശാന്തിന് പകരം 'ഉന്നതി' സിഇഒയായ കെ ഗോപാലകൃഷ്ണനും ജയതിലകും ചേര്‍ന്ന് താന്‍ ഫയലുകള്‍ മുക്കിയെന്ന് റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. കെ ഗോപാലകൃഷ്ണന്‍ വാട്‌സാപ്പില്‍ മല്ലു ഹിന്ദു ഗ്രൂപ്പ് വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവരം ചോര്‍ത്തി നല്‍കിയത് പ്രശാന്താണെന്ന സംശയം കാരണമാണ് ഫയല്‍മുക്കിയെന്ന ആരോപണം എതിര്‍പക്ഷം പുറത്തുവിട്ടതെന്നാണ് സൂചന.

Content Highlight: Nothing about missing files in Gopalakrishnan's letter about Prashanth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us