പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം; തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, തർക്കിച്ച് അൻവർ

അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ; തർക്കിച്ച് അൻവർ

dot image

ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോർട് ചെയ്‌തിട്ടുണ്ട്. അൻവറിന് ഇപ്പോൾ നോട്ടീസ് നൽകിയെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല.

തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ടാണ് പി വി അൻവർ തുടങ്ങിയത്. പിണറായി വിജയൻ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാർ തൊട്ട് എല്ലാവരെയും ഭീഷണിപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. താൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരോട് സംസാരിച്ചിട്ടാണ് പത്രസമ്മേളനം വിളിച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനം നടത്താനാകില്ലെന്ന കേരള പൊലീസ് നിലപാടിനെ വെല്ലുവിളിച്ചാണ് പി വി അൻവർ എംഎല്‍എ വാർത്താസമ്മേളനം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് വാർത്താസമ്മേളനത്തിന് അനുമതി തടഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസിനെ വെല്ലുവിളിച്ച് അന്‍വർ വാർത്താ സമ്മേളനം ആരംഭിച്ചത്.

Content Highlights: PV Anvar challenges Kerala Police to hold press meet

dot image
To advertise here,contact us
dot image