തൃശ്ശൂർ : ചേലക്കര മണ്ഡലത്തിൽ വിവാദമായ ആ കട്ടൗട്ട് തിരിച്ചെത്തി. സ്വതന്ത്രസ്ഥാനാർഥി ഹരിദാസ് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിന് വോട്ടഭ്യർഥിച്ചതിലൂടെ വിവാദമായ കട്ടൗട്ടാണ് തിരിച്ചെത്തിയിരിക്കുന്നത്. പഴയന്നൂരിലെ കോടത്തൂരിനടുത്താണ് കട്ടൗട്ട് വീണ്ടും സ്ഥാപിച്ചിരിക്കുന്നത്. സിഐടിയുവിന്റെ സജീവ പ്രവർത്തകനായ ഹരിദാസ് ഉൾപ്പെടുന്ന കോടത്തൂർ സിഐടിയു യൂണിറ്റാണ് പ്രദീപിന് അഭിവാദ്യം അറിയിച്ച് കട്ടൗട്ട് സ്ഥാപിച്ചത്.
കട്ടൗട്ടിനുള്ളിൽ ഉണ്ടായിരുന്ന ഹരിദാസിനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതോടെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പിന്നാലെ സ്വാതന്ത്ര സ്ഥാനാർത്ഥിയെ ഇടതുമുന്നണി ബോധപൂർവ്വം രംഗത്തിറങ്ങിയതാണെന്ന് ആരോപണം ഉയർന്നു. ഇദ്ദേഹം വിമതനോ അപരനോ എന്ന നിലയിൽ ചർച്ചകൾക്കും വഴിവെച്ചു. തുടർന്നാണ് കട്ടൗട്ട് നീക്കം ചെയ്തത്.
രമ്യാ ഹരിദാസിനോടുള്ള എതിർപ്പിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് ഹരിദാസ് പറഞ്ഞു. തന്റെ വോട്ട് പ്രദീപിനാണെന്നും ഹരിദാസ് പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങൾ അവസാനിച്ചത്.
Content Highlights: That cutout is back in Chelakkara