മുനമ്പത്ത് ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സർക്കാർ അവസരം കൊടുത്തു; കെ സി വേണു​ഗോപാൽ

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവർക്ക് കുളം കലക്കി കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

dot image

കണ്ണൂർ; മുനമ്പം വിഷയത്തിൽ സാമുദായിക സംഘർഷം ഉണ്ടാക്കിയെടുത്ത് അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയാണ് സർക്കാരെന്ന് എഐസിസി ​ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. മുനമ്പം വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മുസ്ലീം സംഘടനകൾ ഉൾപ്പെടെ പ്രശ്നം പരിഹരിക്കണമെന്നും യോ​ഗം ചേരണമെന്ന് പറഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവർക്ക് കുളം കലക്കി കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

സർക്കാർ കമ്മ്യൂണിസ്റ്റ് ആശയങ്ങളല്ല നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. കോൺ​ഗ്രസ് ചേലക്കരയിൽ വിജയിക്കും. അതിശക്തമായ ഭരണവിരുദ്ധ വികാരം ചേലക്കരയിൽ കോൺ​ഗ്രസിന് ​ഗുണം ചെയ്യും, ഇത് ഭൂരിപക്ഷം കൂട്ടാൻ സാധിക്കും. പാലക്കാട്ടും മികച്ച ഭൂരിപക്ഷത്തോടെ കോൺ​ഗ്രസ് വിജയിക്കുമെന്നും കെ സി വേണു​ഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവില്ല തിരഞ്ഞെടുപ്പ് എന്നു പറയുന്നതു മുൻകൂർ ജാമ്യം എടുക്കലാണ്. നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇങ്ങനെ പറയുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. മറ്റു പാർട്ടികൾ 10 വർഷം മുന്നോട്ട് ചിന്തിക്കുമ്പോൾ സിപിഐഎമ്മിന് ബുദ്ധിയുദിക്കാൻ തന്നെ 10 വ‌ർഷം വേണ്ടി വരുമെന്നും അതിന്റെ ഉദാഹരണമാണ് സീപ്ലെയിനെന്നും കെ സി വേണു​ഗോപാൽ പരിഹസിച്ചു.

Content Highlight- The government gave the BJP an opportunity to take political advantage in Munambat; KC Venugopal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us