100 കോടി കോഴ വാഗ്ദാനത്തിന് തെളിവില്ല; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്, എതിര്‍ത്ത് ശശീന്ദ്രന്‍ പക്ഷം

നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്ന് ആക്ഷേപം

dot image

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. നാലംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം.

ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. കോഴ വാഗ്ദാനം ചെയ്തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Also Read:

വിഷയത്തില്‍ മുഖ്യമന്ത്രി ഇരു എംഎല്‍എമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ കോഴ വാഗ്ദാനം ആന്റണി രാജു ശരിവെച്ചിരുന്നു. എന്നാല്‍ വാദങ്ങള്‍ കോവൂര്‍ കുഞ്ഞുമോന്‍ തള്ളുകയും ചെയ്തിരുന്നു. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുവരാനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ അജിത് പവാര്‍ പക്ഷവും ആരോപണം തള്ളിയിരുന്നു. വിഷയത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Content Highlights: Thomas K Thomas get clean chit in Barbery allegation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us