'ഇത് കടുത്ത അച്ചടക്കലംഘനം' സ്‌കൂള്‍ കായികമേള സമാപന ചടങ്ങില്‍ പോയിന്റ് തർക്കത്തെ പറ്റി വി ശിവൻകുട്ടി

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

dot image

കൊച്ചി: കൊച്ചിയിൽ നടന്ന സ്കൂൾ കായികമേളയിൽ കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ മത്സരങ്ങളിലും തർക്കങ്ങൾ ഉണ്ടാകും. അവയ്ക്ക് പരിഹാരം കാണുന്നത് അപ്പീൽ വഴിയാണ്, അതൊന്നും ഇവിടെ പാലിച്ചില്ല. സ്പോർട്സ് മാനുവലിൽ ഇവർ പറയുന്നപോലെ പറഞ്ഞിട്ടില്ല. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സ്കൂളുകൾ തമ്മിൽ ബഹളം നടക്കുകയായിരുന്നെന്നും പരാതി അറിയിച്ചപ്പോൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കാം എന്ന് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. നാവാമുകുന്ദ സ്കൂളിലെ മാനേജർ, ബസേലിയോസ് സ്കൂളിലെ കായികാധ്യാപകൻ എന്നിവരാണ് കുട്ടികളെ ഇളക്കിവിട്ടത്. പതാക താഴ്ത്താൻ പോലും അനുവദിക്കാതെ കുട്ടികൾ തടസ്സം നിന്നിരുന്നു. ദേശീയ ഗാനം പാടിയപ്പോഴും തടസ്സം നിന്നു. ഇങ്ങനെ പോവുകയാണെങ്കിൽ ഒരു മേള പോലും നടത്താൻ കഴിയില്ല. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

സ്കൂൾ കായികമേളയിലെ പോയിൻ്റിനെ ചൊല്ലിയുള്ള ത‌‌ർക്കത്തെ പറ്റിയും തുടർന്നുണ്ടായ പൊലീസ് മ‌ർദ്ദനത്തെ പറ്റിയും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കായികമേളയിലെ തർക്കത്തെ തു‌ടർന്ന് മാർ ബസേലിയസ്‌ സ്കൂൾ മാനേജ്മെന്റ് മാപ്പ് ചോദിച്ചുവെന്നും
തന്നെ കാണാൻ വേണ്ടി സമയം ചോദിച്ചിട്ടുണ്ടെന്നും മാനേജ്മെന്റിൻ്റെ അറിവോടെ അല്ലാ ഇത് സംഭവിച്ചതെന്നാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിണ്ണമിടുക്ക് കാണിച്ചല്ല ഇത്തരം വിഷയങ്ങളെ നേരിടേണ്ടത് നിയമപരമായാണെന്നും അദ്ദേഹം കൂട്ടിചേ‌ർത്തു.

Content Highlights-'This is a serious breach of discipline' V Sivankutty on point dispute at the closing ceremony of the school sports fair

dot image
To advertise here,contact us
dot image