കുട്ടനാട് സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; ലോക്കല്‍ കമ്മിറ്റി അംഗം അടക്കം 18 പേര്‍ സിപിഐയില്‍ ചേര്‍ന്നു

നീക്കത്തിന് പിന്നില്‍ സിപിഐഎം വിട്ട രാമങ്കരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്രകുമാര്‍ ആണെന്നാണ് വിവരം

dot image

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അടക്കം 18 പേര്‍ സിപിഐയില്‍ ചേര്‍ന്നു. കുട്ടനാട് ഏരിയ സമ്മേളനം നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പ്രവര്‍ത്തകരെ സ്വീകരിച്ചു.

നീക്കത്തിന് പിന്നില്‍ സിപിഐഎം വിട്ട രാമങ്കരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്രകുമാര്‍ ആണെന്നാണ് വിവരം. ആറ് മാസം മുന്‍പായിരുന്നു രാജേന്ദ്രകുമാര്‍ സിപിഐഎം വിട്ട് സിപിഐയില്‍ എത്തിയത്. ഇതിന് പിന്നാലെ നിരവധി നേതാക്കള്‍ സിപിഐഎം വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന് ചൂണ്ടിക്കാട്ടി രാജേന്ദ്രകുമാറിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചിരുന്നു. രാജേന്ദ്രകുമാറിനെ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കെഎസ്‌കെടിയു ജില്ലാ ജോയിന്റെ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നടപടിയുടെ ഭാഗമായി നീക്കിയിരുന്നു. ഇതിന് പിന്നാലെ രാജേന്ദ്രകുമാര്‍ അടക്കമുള്ളവര്‍ സിപിഐയില്‍ ചേരുകയായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംന് രാമങ്കരി പഞ്ചായത്തിന്റെ ഭരണം നഷ്ടമായിരുന്നു.

Content Highlights-18 include cpim local committee member joined in cpi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us