വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വയനാടും ചേലക്കരയും വിധിയെഴുതുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. വോട്ടിങ് മെഷീനിലെ തകരാറ് മൂലം ചിലയിടങ്ങളിൽ വോട്ടിങ് വൈകിയിരുന്നു.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 16.71 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനഅവകാശം വിനിയോഗിക്കും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍.
ചേലക്കയില്‍ രമ്യാ ഹരിദാസും യു ആര്‍ പ്രദീപും കെ ബാലകൃഷ്ണനും ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്. 2.13 ലക്ഷം വോട്ടര്‍മാര്‍ ജനവിധിയില്‍ പങ്കാളിയാകും. 180 പോളിങ് പൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രചാരണരംഗത്തെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ
Content Highlights: By Election 2024 Polling in Wayanad And Chelakkara Live Updates
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 72.77 ശതമാനം പോളിങ്. 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. 101903 പുരുഷ വോട്ടര്‍മാരില്‍ 72319 പേരും (70.96 %) 111197 സ്ത്രീ വോട്ടര്‍മാരില്‍ 82757 പേരും (74.42 %) വോട്ട് ചെയ്തു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു.
തളിയിൽ ക്യൂവിൽ നിൽക്കുന്ന സ്ത്രീകൾ വോട്ട് ചെയ്ത് കഴിഞ്ഞു. എഴുപതോളം പുരുഷന്മാർ ഇപ്പോഴും വരിയിൽ തുടരുന്നു.
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ രേഖപ്പെടുത്തിയ പോളിംഗ് 72.38 ശതമാനം
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 71.65 ശതമാനം പോളിംഗ്
വയനാട് പാർലമെൻ്റ് മണ്ഡലത്തിലേയ്ക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു.
തളിയിലെ ഏഴാം നമ്പർ ബൂത്തിൽ നൂരിലേറെ പേർ വോട്ട് ചെയ്യാനായി ക്യൂവിൽ. ഇവരിൽ ഏറെയും സ്ത്രീകൾ. വോട്ടു ചെയ്യാനായി കാത്തു നിൽക്കുന്നവർക്ക് ടോക്കൺ നൽകി ക്രമീകരണം ഒരുക്കുന്നു. മുഴുവൻ പേരും വോട്ട് ചെയ്ത് മടങ്ങാൻ ഇനിയും മണിക്കൂറുകൾ വേണ്ടി വരും.
ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 69.43 ശതമാനം പോളിങ് പൂര്‍ത്തിയായി.
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 63.95 ശതമാനം പോളിങ്
ദേശമംഗലത്ത് യുഡിഎഫിന്റെ കൗണ്ടർ പോലീസ് കയ്യേറിയെന്ന് ആരോപണം. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം.
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ വയനാട് പാർലമെൻ്റ് ഉപതിരഞ്ഞെടുപ്പിൽ 57.49 ശതമാനം പോളിങ്ങ്
വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലുള്ള ആകെ പോളിംഗ് 56.63 ശതമാനം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 62.76 ശതമാനം പോളിങ് പൂര്‍ത്തിയായി
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 57.43 ശതമാനം പോളിങ് പൂര്‍ത്തിയായി.
വയനാട് പാർലമെൻ്റ് മണ്ഡലം ആകെ പോളിങ് - 45.38 ശതമാനം
പോളിങ് ശതമാനം ഇതുവരെ
വയനാട്- 45.38
ചേലക്കര- 50.86
പോളിങ് ശതമാനം(1.10PM)
വയനാട്- 38.99%
ചേലക്കര- 43.94%
വയനാട്ടുകാർക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി
വയനാട്ടുകർ എനിക്ക് സ്നേഹം തന്നു. അവരെ സേവിക്കാനുള്ള അവസരം അവർ തരും. അവർക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യും.
വയനാട് ആകെ പോളിങ് - 20.90%(11AM)
പുരുഷന്മാർ- 21.78
സ്ത്രീകൾ - 20.04
ട്രാൻസ് ജെൻഡർ 1%
മാനന്തവാടി 19.90
M- 21.32 F - 18.52
സുൽത്താൻ ബത്തേരി 19.49
M-21.74 F- 17.61
കൽപ്പറ്റ-21.13
M-22.69 F-19.65
TG - 0
തിരുവമ്പാടി-21.73
Tg. 0
M- 22.13
F - 21.34
ഏറനാട് 23.41
M-23.35 F-23.47
നിലമ്പൂർ- 20.12
M-20.62 F- 19.64
TG - 1
വണ്ടൂർ- 21.06
M- 21.24 F-20.88
'ചേലക്കരയില്‍ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലം'
ചേലക്കരയിലെ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് കെ രാധാകൃഷ്ണന്‍ എംപി. ചേലക്കരയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തന്നെ ആരും നാട് കടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപിയുമായി ബന്ധപ്പെട്ട വിവാദം കുതന്ത്രമാണ്. തിരഞ്ഞെടുപ്പ് ദിവസം വിവാദം വന്നത് ഗൂഢാലോചനയുടെ ഭാഗം. ഇപി തന്നെ ആരോപണം തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിങ് ശതമാനം- ചേലക്കര (10:33 AM)
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 21.98 ശതമാനം പോളിങ് പൂര്‍ത്തിയായി.
ലാൽജോസ് വോട്ട് രേഖപ്പെടുത്തി
സംവിധായകൻ ലാൽജോസ് വോട്ട് രേഖപ്പെടുത്തി. മായന്നൂർ വി എൽപിഎസ് സ്കൂളിലെ 97-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് ശതമാനം ഇതുവരെ(10.15AM)
വയനാട് 20.08
യന്ത്ര തകരാര്‍; വോട്ടിങ് നിര്‍ത്തിവെച്ചു
മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ 125-ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ കാരണം വോട്ടിങ് നിര്‍ത്തിവെച്ചു.
പോളിങ് ശതമാനം ഇതുവരെ
ചേലക്കരയില്‍ പോളിങ് ശതമാനം ഇതുവരെ
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 12.12 ശതമാനം പോളിങ് പൂര്‍ത്തിയായി.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ശതമാനം ഇതുവരെ
ആദ്യ മണിക്കൂറുകളിലെ പോളിങ്
വയനാട് മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് 6.97% പോളിങ്. ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിങ്.
'വലിയ ആത്മവിശ്വാസം'
ചേലക്കരക്കാർ കുടുംബത്തെ പോലെയെന്ന് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. വോട്ടർമാരിൽ നിന്ന് വലിയ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ രമ്യ, ഇ പി വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. വിവാദങ്ങൾ അതാത് വഴികളിൽ നടക്കട്ടെ. ചേലക്കര ഇത്തവണ മാറുമെന്നും രമ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'പ്രിയങ്കയ്ക്ക് വലിയ ഭൂരിപക്ഷം ഉറപ്പ്'
പ്രിയങ്കയ്ക്ക് വലിയ ഭൂരിപക്ഷം ഉറപ്പാണെന്ന് പി വി അബ്ദുല്‍ വഹാബ് എംപി. മുമ്പ് തന്നെ മൂന്നര ലക്ഷത്തിൽ അധികം ഭൂരിപക്ഷം ഉണ്ട് അത് അഞ്ചിൽ എത്തിക്കുക പ്രയാസമുള്ള കാര്യമല്ല. പ്രിയങ്ക ഇന്ദിരാ ഗാന്ധിയുടെ ജീൻ അല്ലെ. പ്രിയങ്കയുടെ ഊർജ്ജസ്വലതയും ഇടപെടലും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാർക്കായി വോട്ട് വണ്ടികള്‍
മുണ്ടക്കൈ ദുരന്തബാധിതരെ പോളിങ് ബൂത്തിലെത്തിക്കാന്‍ വോട്ട് വണ്ടികള്‍. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസുകളാണ് വോട്ട് വണ്ടികളായി തയ്യാറാക്കിയിരിക്കുന്നത്.
'ചേലക്കരയില്‍ BJPക്ക് അനുകൂലമായ മാറ്റം വരുന്നു, ഭരണവിരുദ്ധ വികാരം വോട്ടായി മാറും'; കെ ബാലകൃഷ്ണന്‍
സാങ്കേതിക തകരാര്‍ പരിഹരിച്ചു
ചേലക്കരയില്‍ ബൂത്ത് നമ്പര്‍ 31ല്‍ വോട്ടിങ് മെഷീനിലുണ്ടായ തകരാര്‍ പരിഹരിച്ചു. ആദ്യ വോട്ടര്‍ വോട്ട് ചെയ്ത് മടങ്ങി. പാമ്പാടിയിലെ 116-ാം നമ്പര്‍ ബൂത്തിലെയും തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
അതേസമയം കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറ് കാരണം വോട്ട്ങ് ആരംഭിക്കാനായിട്ടില്ല.
'തികഞ്ഞ വിജയപ്രതീക്ഷ'
ചേലക്കരയില്‍ കടുത്ത മത്സരമെന്ന് കരുതുന്നില്ലെന്ന് ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും വോട്ട് ചെയ്യാനെത്തിയ യു ആര്‍ പ്രദീപ് പ്രതികരിച്ചു.
വോട്ടിങ് വൈകുന്നു
പാമ്പാടിയിലെ 116-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് വൈകുന്നു. സാങ്കേതിക തടസം മൂലമാണ് വോട്ടിങ് വൈകുന്നത്.
പോളിങ് ആരംഭിച്ചു
ആദ്യ വോട്ടർ വോട്ട് രേഖപ്പെടുത്തി മടങ്ങി.
കെ ബാലകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി
ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി. പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 116-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക.
മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര
വോട്ടെടുപ്പ് ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ജോലിക്ക് പോകുന്നതിന് മുമ്പ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും.
ചൂരൽമലയിൽ പ്രത്യേക ബൂത്തുകൾ; വയനാട്ടിൽ പോളിംഗ് ശതമാനം കൂട്ടാൻ മുന്നണികൾ
വിവിധ ബൂത്തുകളില്‍ മോക് പോളിങ് പുരോഗമിക്കുന്നു