മുനമ്പത്ത് ഒരാളെയും കുടിയൊഴിപ്പിക്കരുത്, മുസ്‌ലിങ്ങൾ മുനമ്പം നിവാസികളോടൊപ്പം: ഡോ. ഹുസൈൻ മടവൂർ

കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും കോഴിക്കോട് നടന്ന കെഎൻഎം സമാധാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു

dot image

കോഴിക്കോട്: മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും കോഴിക്കോട് നടന്ന കെഎൻഎം സമാധാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിളിച്ച് ചേർത്ത മുസ്‌ലിം സംഘടനാ നേതൃയോഗം ഒന്നിച്ചെടുത്ത തീരുമാനമാണിത്. കെഎൻഎം സംസ്ഥാന പ്രസിഡൻറ് ടി പി അബ്ദുള്ളക്കോയ മദനി നേരത്തെ ഇക്കാര്യം പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം അത് പത്രസമ്മേളനത്തിൽ ആവർത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുനമ്പം പ്രശ്നം ഉയർത്തിക്കാട്ടി ഇസ്ലാമിലെ മനുഷ്യോപകാരപ്രദവും മനോഹരവുമായ വഖഫ് സംവിധാനത്തിന്നെതിരിൽ അനാവശ്യ വിമർശനങ്ങളുയർത്തിവിടുന്നത് ശരിയല്ലെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.

നാനാജാതി മനുഷ്യർക്കും കന്നുകാലികൾക്കും പക്ഷികൾക്കും പോലും കുടിവെള്ളം ലഭ്യമാക്കാൻ വഖഫ് സ്വത്തുക്കൾ ഉപയോഗിച്ച് സൗകര്യമേർപ്പെടുത്തിയ മുസ്‌ലിം ഖലീഫമാരുടെ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ വഖഫ് സംവിധാനത്തെ തകർക്കുന്ന നിരവധി നിർദ്ദേശങ്ങളുള്ളത് കൊണ്ടാണ് മുസ്‌ലിങ്ങൾ എതിർക്കുന്നത്. കേന്ദ്ര വഖഫ് ബില്ലും മുനമ്പം പ്രശ്നവും വ്യത്യസ്തങ്ങളായ രണ്ട് വിഷയങ്ങളാണ്. അത് രണ്ടും കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങൾ മുനമ്പം നിവാസികളോടൊപ്പമാണെന്നും ഡോ.ഹുസൈൻ മടവൂർ വ്യക്തമാക്കി.

Content Highlights: Hussain Madavoor about munambam issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us