മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

എസ്‌ഐ ബി ശ്രീജിത്തിനെതിരെയാണ് നടപടിയെടുത്തത്

dot image

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് എസ്‌ഐക്ക് സസ്‌പെൻഷൻ. എസ്‌ഐ ബി ശ്രീജിത്തിനെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്‌മപുരം പാലത്തിലാണ് അപകടം നടന്നത്. ശ്രീജിത്ത് സഞ്ചരിച്ച കാർ മാറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്. സംഭവസമയത്ത് എസ്‌ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ ശ്രീജിത്തിനെതിരെ നടപടിയെടുത്തത്.

Content Highlights: Infopark SI suspended for drunk driving

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us