'പി വി അന്‍വര്‍ സൂചിപ്പിച്ചിരുന്നു, വയനാട്ടിൽ അതെല്ലാം തിരുത്തിയാണ് മുന്നോട്ട് പോയത്'; കെ സുധാകരന്‍

താന്‍ തന്നെ ഒരു മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമാണെന്നും കെ സുധാകരന്‍

dot image

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വയനാട് മണ്ഡലത്തില്‍ പ്രചരണത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. പി വി അന്‍വര്‍ അക്കാര്യം സൂചിപ്പിച്ചിരുന്നു. അതെല്ലാം തിരുത്തി കൊണ്ടാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയതെന്നും കെ സുധാകരന്‍ പറഞ്ഞു. താന്‍ തന്നെ ഒരു മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാവില്ലെന്നും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കെപിസിസി പ്രസിഡന്റിനോട് താന്‍ പറഞ്ഞിരുന്നതായും പി വി അന്‍വര്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയ്ക്ക് കോൺഗ്രസ് കണക്കാക്കിയ ഭൂരിപക്ഷത്തിനെ ബാധിക്കുമോയെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്.

16.71 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനഅവകാശം വിനിയോഗിക്കും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍.

Content Highlight: k sudhakaran about wayanad polling

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us