ഫീസ് വർദ്ധന; കേരള- കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്ക്

ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം

dot image

തിരുവന്തപുരം: നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവ്വകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു. സമരപരിപാടികളുടെ ഭാഗമായി നാളെ (14-11-2024) കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുടക്കൽ സമരം നടത്തുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നതെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി- സർക്കാർ കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുന്നത്. യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

ഇന്നലെ കേരള സർവ്വകലാശാല ആസ്ഥാനത്തും, ഇന്ന് കേരളാ - കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളും കെ എസ് യു സംഘടിപ്പിച്ചിരുന്നു. സർവ്വകലാശാലകൾ വിദ്യാർത്ഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കുമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Content Highlight: The University Government is collusive, and the order of the University Finance Committee is a challenge to the students. The KSU state president also demanded that the minister of higher education intervene urgently

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us