ഇപി സത്യസന്ധന്‍,ഡിസി ബുക്‌സിന് ആകാശത്ത് നിന്ന് ആത്മകഥ എഴുതാനാവില്ലല്ലോ; സിപിഐഎമ്മിനെ വിമര്‍ശിച്ച് വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിസി ബുക്‌സിന് കോള്‍ ലഭിച്ചിരുന്നുവെന്നും പുസ്തകം പ്രകാശനം ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: ഇപി ജയരാജന്‍ സത്യസന്ധനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പണ്ടേ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ആളാണ് ഇപി. ഡിസി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള പ്രസാധകര്‍ക്ക് ആകാശത്ത് നിന്ന് ആത്മകഥ എഴുതാനാവില്ലല്ലോ. താനറിയാതെ കഥ പുറത്തുപോയത് എങ്ങനെയാണെന്ന് ഇപി തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിസി ബുക്‌സിന് കോള്‍ ലഭിച്ചിരുന്നുവെന്നും പുസ്തകം പ്രകാശനം ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎമ്മില്‍ പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുണ്ട്. ബിജെപിക്ക് സീറ്റ് ചോദിച്ചയാളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സിപിഐഎമ്മിന് രണ്ടാം സ്ഥാനത്തേക്ക് കയറി വരാമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

ആത്മകഥ നിഷേധിക്കാം. പക്ഷേ ഇ പി പണ്ടും ഇങ്ങനെ പറയുന്നയാളാണ്. ഇപി സത്യസന്ധനാണ്. ഡിസി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള പ്രസാധകര്‍ക്ക് ആകാശത്ത് നിന്ന് ആത്മകഥ എഴുതാനാവില്ലല്ലോ. എങ്ങനെ പുറത്ത് പോയെന്ന് ഇപി അന്വേഷിക്കണം. ശത്രുക്കളാണോ മിത്രങ്ങളാണോ പുറത്തെത്തിച്ചത് എന്ന് അന്വേഷിക്കണം,. സിപിഐഎം നേരിടുന്ന ജീര്‍ണതയുടെ പ്രതിഫലനമാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡിസി ബുക്‌സില്‍ വിളിച്ചിരുന്നു. ബുക്ക് പുറത്തിറക്കരുത് എന്ന് പറഞ്ഞു. പ്രകാശനം തടയാന്‍ സിഎംഒ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസിയുടെ കത്തുമായി നടന്ന എല്ലാവരും ഇപിയുടെ പുസ്തകവുമായി നടക്കണം. കോണ്‍ഗ്രസിലല്ല സിപിഐഎമ്മിലും ബിജെപിയിലുമാണ് കലാപം. സിപിഐഎമ്മുകാര്‍ പരസ്പരം ചെളി വാരിയെറിയുകയാണ്.രണ്ട് മതങ്ങള്‍ തമ്മിലടിക്കാനുള്ള സംഘപരിവാര്‍ അജണ്ടക്ക് ചൂട്ടുപിടിക്കുകയാണ് സിപിഐഎം. മുനമ്പം പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാം. വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുക്കുന്നു. എന്നിട്ട് അവിടെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു. സംഘപരിവാറിന് സ്‌പേസ് ഉണ്ടാക്കാനാണിത്. സിപിഐഎം ബിജെപി ധാരണയാണ് ഇതിന് പിന്നില്‍. വര്‍ഗീയത ആളിക്കത്തിക്കുകയാണ്.

ജില്ല സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കണം. പുതിയതായി ചേര്‍ത്തിരിക്കുന്ന വോട്ടര്‍മാര്‍ വോട്ട് ചെയ്യും. അത് തടയാമെന്ന് കരുതണ്ട. സിപിഐഎമ്മുകാര്‍ക്ക് വോട്ട് ചേര്‍ക്കാന്‍ കഴിയാതെ പോയി, അതിലുള്ള അസ്വസ്ഥതയാണ് കാണിക്കുന്നത്. കമ്മീഷന്‍ സെക്രട്ടറിക്കെതിരെ പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഐഎമ്മുകാരാണ്. വ്യാജ വോട്ട് ചേര്‍ക്കാന്‍ കഴിയില്ല. ആറായിരത്തിലധികം വോട്ട് ഞങ്ങള്‍ ചേര്‍ത്തു. ചേലക്കരയിലും പാലക്കാടും സിപിഐഎം വോട്ട് യുഡിഎപിന് കിട്ടും. ചേലക്കരയിലും നിരവധി വോട്ട് ചേര്‍ത്തിട്ടുണ്ട്. ചേലക്കര ഇക്കുറി യുഡിഎഫ് തിരിച്ചുപിടിക്കും. പാലക്കാട് കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷം നേടും.

Content Highlight; VD Satheesan calls EP Jayarajan trustworthy, questions cpim

dot image
To advertise here,contact us
dot image