' ഇതെന്തൊരു നാണക്കേട് ' പുറം ലോകം കേരളത്തെ പറ്റി എന്ത് ചിന്തിക്കും ; കടുത്ത വിമർശനവുമായി ഹൈക്കോടതി

വിദേശ സഞ്ചാരി ഫോർട്ട് കൊച്ചിയിലെ ഓടയിൽ വീണ് പരുക്കേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

dot image

കൊച്ചി: വിദേശ സഞ്ചാരി ഫോർട്ട് കൊച്ചിയിലെ ഓടയിൽ വീണ് പരുക്കേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. സംഭവം കേരളത്തിന് നാണക്കേടാണെന്നും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എന്താണ് കേരളത്തെ പറ്റിയും കൊച്ചിയെ പറ്റിയും ചിന്തിക്കുക എന്നും ​ജസ്റ്റിസ് ​ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു ഓട പുതുക്കി പണിയാനായി തുറന്നിട്ടിരുന്നയിടത് വീണ് വിദേശ പൗരൻ്റെ തുടയെല്ല് പൊട്ടി പരുക്കേറ്റത്.

എങ്ങനെയാണ് ടൂറിസം ഇവിടെ വളർത്തുകയെന്നും. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

Content Highlights- High Court with severe criticism on Foreigner fell in the canal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us