ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: കേരള താരങ്ങൾ ഭോപ്പാലിലേക്ക് വിമാനത്തിൽ പോകും; നിർദേശം നൽകി മന്ത്രി

കേരളത്തിന്റെ കായിക താരങ്ങൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

dot image

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിമാന ടിക്കറ്റെടുക്കാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിർദേശം നൽകി.

നവംബർ 17-ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജരും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും ട്രെയിനിൽ തേർഡ് എസി ടിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്ത് നൽകിയിരുന്നു. ടിക്കറ്റ് ഉറപ്പാക്കാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. ഇതോടെ കായികതാരങ്ങൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.

ഉച്ചയ്ക്ക് 1.25-നുള്ള എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നത്. എന്നാൽ ‌രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എസി ടിക്കറ്റ് ഉൾപ്പെടെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും നടന്നില്ല. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് യാത്ര മുടങ്ങിയത്. സംഭവം വിവാദമായതോടെ മന്ത്രി കുട്ടികളെ വിമാനത്തിൽ അയയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകളും നേർന്നു.

Content Highlights: Air travel facility for Kerala athletes to participate in National Under19 Badminton Championship in Bhopal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us